തമിഴകത്ത് രജനീകാന്ത് - കത്രീന റൊമാന്‍സ്
സൗന്ദര്യറാണി ഐശ്വര്യ റായ്ക്ക് ജോടിയായ തെന്നിന്ത്യന്‍ സ്റ്റൈന്‍ മന്നന് ഇനി ബോളിവുഡിന്റെ ഹോട്ട് ബ്യുട്ടി കത്രീന കൈഫിന് ജോടിയാകുന്നു. രജനിയുടെ പുത്രി സൗന്ദര്യ സംവിധാനം ചെയ്യുന്ന രജനീചിത്രം `കൊച്ചടിയനി'ല്‍ കത്രീന കൈഫ് അഭിനയിക്കുന്നു. രജനീ ചിത്രത്തിലേക്ക് കത്രീനയെത്തുമെന്നുള്ള വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമെത്തിയിരിക്കുന്നു. സിനിമയുമായി അടുത്ത വൃത്തങ്ങള്‍ ഒരു മാധ്യമത്തോട് ഇക്കാര്യം വെളിപ്പെടുത്തി. `ഇത് ശരിയാണ്. കത്രീനയെ ചിത്രത്തില്കൊണ്ടുവരാന് ഞങ്ങള്‍ അതിയായ താത്പര്യത്തിലാണ്. തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറും കത്രീനയും ചേര്‍ന്ന് സ്ക്രീനില്‍ മാജിക് തീര്‍ക്കും. കത്രീനയുമായി സംസാരിച്ചതിനെതുടര്‍ന്ന് കത്രീനയുടെ ഇനിയുള്ള ഷെഡ്യൂളുകളെല്ലാം വ്യക്തമായി. ഇപ്പോള്‍ യാഷ് ചോപ്രയുടെ സിനിമയ്ക്കുവേണ്ടി വര്ക്കുചെയ്യുകയാണവര്'- അടുത്ത വൃത്തങ്ങള്‍ പറയുന്നു. `അതെ, ഇതേക്കുറിച്ച് കത്രീനയുമായി സംസാരിച്ചുകഴിഞ്ഞു. ഉടന്‍തന്നെ എല്ലാവരെയുമിത് അറിയിക്കും'- ഈ
വാര്‍ത്തയെ തീര്‍ച്ചപ്പെടുത്തിക്കൊണ്ട് ചിത്രത്തിന്റെ സംവിധായിക സൗന്ദര്യയും പ്രതികരിച്ചു. ചിത്രത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും ചിത്രീകരിച്ചുകഴിഞ്ഞു. ഇനി കത്രീന ഉള്‍പ്പെടുന്ന ഭാഗങ്ങളാണ് ചിത്രീകരിക്കാനുള്ളത്.
കൊച്ചടിയാനില്‍ ഭഗവാന് ശിവന്റെ വലിയ ഭക്തനായ ഒരു രാജാവായാണ് രജനീകാന്ത് വേഷം ചെയ്യുന്നത്. കത്രിനയുമായുള്ള അദ്ദേഹത്തിന്റെ സ്നേഹവും പാട്ടുസീനുകളുമെല്ലാം ഇതിഹാസരീതിയില് ചിത്രീകരിക്കും'- അടുത്ത വൃത്തങ്ങള്‍ പറയുന്നു. എ.ആര്. റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.
`കത്രീനയ്ക്ക് വളരെ തിരക്കേറിയ ഷെഡ്യൂളുകളാണ് ഈ ദിവസങ്ങളിലുള്ളത്. എന്നിരുന്നാലും `കൊച്ചടിയനി'ല്‍ വര്‍ക്ക് ചെയ്യാമെന്ന് ഏറ്റിട്ടുണ്ട്. രജനിയുമൊത്ത് വര്ക്കുചെയ്യണമെന്നുള്ളത് കത്രീനയുടെ ദീര്‍ഘകാലത്തെ ആഗ്രഹം കൂടിയാണ്'- കത്രീനയുടെ ഒരു സുഹൃത്ത് പറഞ്ഞതിങ്ങനെ. രജനിയുടെ ആരാധകരും പ്രേക്ഷകരും അതുതന്നെയാവും പറയുക. എന്നെന്നും ഓര്ക്കുമിക്കാന് കഴിയുന്ന ഒരു കൂട്ടുകെട്ട്.
|
|||
















