Back
Friday, February 17, 2012 | 04:53:42 PM IST
`അഭിഷേകേ എന്റെ രൂപാ തിരിച്ചുതരുമോ?'

ഐശ്വര്യ റായ്‌ ബച്ചന്റെ ഗര്‍ഭത്തെക്കുറിച്ച്‌ അറിഞ്ഞപ്പോള്‍ സന്തോഷിച്ചവരുടെ കൂട്ടത്തില്‍പ്പെട്ടവനാണ്‌ ബോളിവുഡ്‌ സിനിമക്കാരനായ രാജ്‌ കുമാര്‍ സന്തോഷി. ഐശ്വര്യയ്‌ക്കും അഭിഷേകിനും എല്ലാവിധ ആശംസകളും നേര്‍ന്നു. എന്നാലിപ്പോള്‍ സന്തോഷി ബച്ചന്റെ വസതിയിലെത്തി തന്റെ സങ്കടവും അറിയിച്ചിരിക്കുന്നു. പുതിയ ചിത്രമായ `ലേഡീസ്‌ ആന്‍ഡ്‌ ജന്റില്‍മെന്‍' നുവേണ്ടി അഭിഷേകും ഐശ്വര്യയും ചേര്‍ന്ന്‌ വാങ്ങിയ അഡ്വാന്‍സ്‌ തിരികെ ചോദിക്കാന്‍തന്നെ. ഒരു മെയില്‍ അയച്ചതിനുശേഷമാണ്‌ രാജ്‌കുമാര്‍ സന്തോഷി ബച്ചന്‍ പരിവാരത്തെക്കാണുന്നതിനായി വസതിയിലെത്തിയത്‌. `ലേഡീസ്‌ ആന്‍ഡ്‌ ജെന്റില്‍മെന്‍' നുവേണ്ടി കരാര്‍ ചെയ്‌തപ്പോള്‍ 25 ലക്ഷം വീതമാണ്‌ ഇവര്‍ വാങ്ങിയത്‌. എന്നാല്‍ ചിത്രം അനൗണ്‍സ്‌ ചെയ്‌തതിനു അധികം വൈകാതെതന്നെ ഐശ്വര്യയുടെ ഗര്‍ഭവും അനൗണ്‍സ്‌ ചെയ്യപ്പെട്ടു. അതോടെ സിനിമാലോകം ആകെ സന്തോഷിച്ചു. ബോളിവുഡിന്‌ പുതിയ അവകാശി എത്താന്‍പോകുമ്പോള്‍ എങ്ങനെ സന്തോഷിക്കാതിരിക്കും. സന്തോഷിക്കുന്നതിനുപോയിട്ട്‌ ഒന്ന്‌ ചിരിക്കാന്‍പോലും വയ്യാത്തവനായി ആകെ ഉണ്ടായിരുന്നത്‌ `ചാന്ദ്‌നി ബാര്‍' `പേജ്‌ 3', `ഫാഷന്‍' പോലുള്ള ചിത്രങ്ങള്‍ ഒരുക്കിയ മഥൂര്‍ മണ്‌ഡാര്‍ക്കര്‍ മാത്രമാണെന്നാണ്‌ കേട്ടത്‌. കാരണം `ഹീറോയിന്‍' എന്ന തന്റെ സ്വപ്‌ന പദ്ധതിക്കായി ഐശ്വര്യ സമ്മതംമൂളി വര്‍ക്കുകള്‍ തുടങ്ങിയപ്പോഴല്ലേ തന്റെ സ്വപ്‌ന നായിക ഗര്‍ഭിണിയാണെന്ന വാര്‍ത്തയെത്തിയത്‌. എങ്ങനെ ഭണ്‌ഡാര്‍ക്കര്‍ ഞെട്ടാതിരിക്കും. എല്ലാവരും നല്‍കുന്നതുപോലുള്ള ആസംശകള്‍ നല്‍കിയെങ്കിലും ഭണ്‍ഡാര്‍ക്കര്‍ ഞെട്ടിയെന്നതുനേര്‌. വളരെ നാള്‍ കാത്തുവച്ച ഒരു പ്രോജക്‌ടിന്‌ ഇതുപോലൊന്ന്‌ കിട്ടിയല്ലോ എന്നോര്‍ത്ത്‌. കാന്‍ ഫെസ്‌റ്റിവല്‍ വേളയില്‍ `ഹീറോയി'നുവേണ്ടിയുള്ള ഫോട്ടോഷൂട്ട്‌ വരെ ചെയ്‌തതുമാണ്‌. ഈ സമയത്ത്‌ ജനസംഖ്യ കുറയ്‌ക്കാനുള്ള പരസ്യങ്ങളുമായി നടക്കുകയായിരുന്നു അഭിഷേക്‌. അപ്പോള്‍ത്തന്നെയാണ്‌ അച്‌ഛനാകാന്‍പോകുന്ന വാര്‍ത്തയെത്തിയതും. ഇപ്പോള്‍ കക്ഷി കുട്ടികളെ കളിപ്പിക്കാനും ജോലിയും കുട്ടികളെ നോട്ടവും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള വിദ്യ പറഞ്ഞുകൊടുക്കുകയാണ്‌. ഭണ്‌ഡാര്‍ക്കര്‍ ഞെട്ടിയതില്‍ കാരണവുമുണ്ടെന്ന്‌ `ഹീറോയിനെ'ക്കുറിച്ചറിഞ്ഞവര്‍ സമ്മതിക്കുന്നുണ്ട്‌. എന്നാല്‍ എന്തുകൊണ്ടാണ്‌ സന്തോഷി ഇപ്പോള്‍ ബച്ചന്‍ കുടുംബത്തെ ചുറ്റിപ്പറ്റിയതെന്നാണ്‌. `അഭിഷേകും ഐശ്വര്യയും മാതാപിതാക്കളാവുക എന്നത്‌ എന്റെ ചിത്രത്തെക്കാളും ഏറെ പ്രാധാന്യമുള്ളതുതന്നെയാണ്‌. പക്ഷേ ചിത്രത്തിലെ റോള്‍ ഇപ്പോള്‍ ഐശ്വര്യയ്‌ക്ക്‌ പറ്റിയതല്ല' - എന്നാണ്‌ സന്തോഷി പറയുന്നത്‌. ഇതുകേട്ടതോടെ ടാബ്‌ളോയിഡുകള്‍ ഈ വിഷയവും ഏറ്റുപിടിച്ചു. ഭണ്‌ഡാര്‍ക്കര്‍ക്ക്‌ കിട്ടിയ പണി കക്ഷിക്കും കിട്ടിയോ എന്നായി പിന്നെ അന്വേഷണം. അപ്പോഴാണ്‌ അറിഞ്ഞത്‌ സന്തോഷിയുടെ കുറച്ചു പണം കൈവിട്ടിരിക്കുകയാണെന്ന്‌. ടാബ്‌ളോയിഡുകള്‍ക്കും കിട്ടി ഈ വാര്‍ത്ത. 50 ലക്ഷം രൂപകൊടുത്തുവെന്ന്‌ സന്തോഷി തന്നെ ടാബ്‌ളോയിഡുകളോട്‌ പറഞ്ഞു. അതോടൊപ്പം മറ്റൊരു കാര്യവും അടുത്തവര്‍ഷം അഭിഷേകിനെയും ഐശ്വര്യയേയും ചേര്‍ത്ത്‌ ഒരു ചിത്രം ചെയ്യുമെന്ന്‌. ഒരു വശത്ത്‌ സംഭവങ്ങള്‍ ഇങ്ങനെ നടന്നുവരവെതന്നെ മറുവശത്ത്‌ ഇക്കാര്യങ്ങളൊന്നും തള്ളിക്കളയാതെ അഭഷേക്‌ ബച്ചന്‍ സന്തോഷിയുടെ ആവശ്യപ്രകാരം കൊടുക്കാനുള്ള തുക കൈമാറുകയും ചെയ്‌തു. ഇപ്പോള്‍ ടാബ്‌ളോയിഡുകള്‍ ചോദക്കുന്നത്‌. സന്തോഷി പണം ആവശ്യപ്പെട്ടു. അഭിഷേക്‌ കൊടുത്തു. ഇനി അടുത്തവര്‍ഷം സന്തോഷി പ്രോജക്‌ടിനായി അഭി-ആഷ്‌ താത്‌പര്യമെടുക്കുമോയെന്നാണ്‌. സന്തോഷിയുടെ ആവശ്യപ്രകാരം വളരെ പ്രൊഫഷണലായിത്തന്നെ പണംതിരികെകൊടുത്ത അഭിഷേക്‌ പ്രൊഫഷണലാണെങ്കില്‍ അതുണ്ടാകുമെന്നാണ്‌ സിനിമക്കാര്‍ പറയുന്നത്‌.

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news